കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ പരാജയത്തിന്റെ പോസ്റ്റുമോര്‍ട്ടം; പീറ്റര്‍ ടെയ്‌ലറുടെ കസേര തെറിച്ചു

കൊച്ചി: ആറു കളികളില്‍ ആറു ഫോര്‍മേഷന്‍. അമ്പേ പരാജയപ്പെട്ട മദ്ധ്യനിര. ഫലം തുടര്‍ച്ചയായ നാലു തോpeter tylorല്‍വികള്‍ നേടിയ ആദ്യ ടീമെന്ന ഖ്യാതി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത്, അതായത് ഏറ്റവും പിറകില്‍. തോറ്റകളികളില്‍ പലതും ടീമിന് ഒരുമയുണ്ടെങ്കില്‍ ജയിക്കാമായിരുന്നവ. നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളു പരാജയപ്പെട്ടതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറുടെ കസേര തെറിച്ചു.

തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെ
ടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ സ്ഥാനം ഒഴിഞ്ഞത് ഐ.എസ്.എല്‍ രണ്ടാം സീസണിലെ പുതിയ ചരിത്രം. സഹപരിശീലകനായിരുന്ന ട്രവര്‍ മോര്‍ഗന് മാനേജുമെന്റ് ടീമിന്റെ ചുമതല നല്‍കി. പരസ്പരധാരണയോടെയാണ് പീറ്റര്‍ ടെയ്‌ലര്‍ അടിന്തിരമായി പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി. കോച്ചി കളിക്കാരെ വിശ്വാസിത്തിലെടക്കാതിരുന്നതും മധ്യനിരയുടെ ദയനീയമായ പരാജയവുമാണ് ടീമിന്റെ ഈ നിലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

കൊല്‍ക്കത്തയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും കൊച്ചിയില്‍ ഡല്‍ഹി ഡയനാമോസിനോടും ഗോവയില്‍ എഫ്.സി. ഗോവയോടും പുണെയില്‍ എഫ്.സി. പുണയോടുമാണ് തോറ്റത്. ഗോവയിലെ പരാജയം മുതലേ പീറ്റര്‍ ടെയ്‌ലര്‍ക്കുവേണ്ടിയുടെ മുറവിളി രൂക്ഷമായിരുന്നു. പൂന്നൈയിലെ പരാജയം എല്ലാത്തിനും അടിവരയിട്ട് ഇപ്പോള്‍ കേരളത്തിന്റെ അഭിമാന ടീമിലെ പൊട്ടിത്തെറി പുറത്തുകൊണ്ടു വന്നിരിക്കുന്നു.

ഒക്‌ടോബര്‍ 31ന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0