2015ലെ ലോക ഫുട്‌ബോളറായി ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു

2015ലെ ലോക ഫുട്‌ബോളറായി ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നെയ്മറിനെയും പിന്തള്ളിയാണ് ലയണല്‍ മെസ്സി ബാലന്‍ ഡി ഓര്‍ നേടുന്നത്. ഇത് 5 ആം തവണയാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്നത്. ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്.

2015 ലോകകപ്പ് കിരീടമുള്‍പ്പെടെ അഞ്ച് കിരീടങ്ങളാണ് മെസ്സി ബാഴ്‌സയുടെ കുപ്പായത്തില്‍ നേടിയത്. 2015ല്‍ നടന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ചതും മെസ്സിയാണ്.കലണ്ടര്‍ വര്‍ഷത്തില്‍ 52 ഗോളുകളാണ് മെസ്സിയുടെ നേട്ടം. പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും പുരസ്‌കാരം ടീം അംഗങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും മെസ്സി പ്രതികരിച്ചു.

പുരുഷ ടീമിന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലൂയിസ് എന്റ്വിക്കെയ്ക്ക്. വനിത ടീമിന്റെ മികച്ച് പരിശീലകയ്ക്കുള്ള പുരസ്‌കാരം അമേരിക്കയുടെ ജ്വില്ല് എല്ലിസിനു ലഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0