റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: സംസ്ഥാന ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോള്‍ റൊണാള്‍ഡിന്യോ സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മറിഞ്ഞു വീണു. കോഴിക്കോടെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.  ഡ്രൈവര്‍ ഉടന്‍ തന്നെ കാര്‍ നിറുത്തിയതിനാല്‍ അപകടമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് പൊലീസ്, സിഗ്‌നല്‍ ലൈറ്റ് റോഡില്‍ നിന്ന് നീക്കം ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0