ഏഷ്യാ കപ്പ്‌ : ഇന്ത്യക്ക്‌ 45 റണ്‍സിന്റെ വിജയം

ധാക്ക: ട്വന്റി 20 ഫോര്‍മാറ്റിലേക്ക്‌ രൂപംമാറിയെത്തിയ ആദ്യ ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യക്ക്‌ 45 റണ്‍സിന്റെ ഉജ്‌ജ്വല വിജയം. ഇന്നലെ മിര്‍പ്പൂരിലെ ഷേര ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ എല്ലാ മേഖലകളിലും സമഗ്ര ആധിപത്യം പുലര്‍ത്തിയാണ്‌ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ തകര്‍ത്തു വിട്ടത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിന്‌ ഇറങ്ങിയ ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 166 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. 55 പന്തില്‍ നിന്ന്‌ 83 റണ്‍സ്‌ നേടിയ ഓപ്പണര്‍ രോഹിത്‌ ശര്‍മയുടെ മിന്നുന്ന ബാറ്റിങ്ങാണ്‌ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!