യുവാവ് വെടിയേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. കഴുത്തിനു പിന്നില്‍ വെടിയേറ്റ നിലയിലാണ് മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എയര്‍ ഗണല്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം. ആശുപത്രിയിലെത്തിയ രണ്ടുപേര്‍ പിന്നീട് അപ്രത്യക്ഷമായി. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കുഴഞ്ഞുവീണ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊക്കിനെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കൊള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0