ഓണ്‍ ലൈന്‍ വാണിഭവും ബഹറില്‍ മനുഷ്യക്കടത്തും: നടത്തിപ്പുകാരും ഇടനിലക്കാരുമായ ദമ്പതികള്‍ അറസ്റ്റില്‍, പിടിയിലായത് രക്ഷപെടുന്നതിനിടെ മുംബൈയില്‍

മുംബൈ/കൊച്ചി: ബഹ്‌റൈനിലേക്ക് കടത്തുന്ന പെണ്‍കുട്ടികളെ നിയന്ത്രിച്ചിരുന്ന ഇടനിലക്കാരായ ദമ്പതികള്‍ പിടയില്‍. ബാലുശ്ശേരി സ്വദേശി നസീര്‍ എന്ന അബ്ദുള്‍ നസീറും ഭാര്യ ചന്ദനത്തോപ്പ് സ്വദേശിനി സുമി എന്ന ഷാജിദയുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടയിലായത്.

നെടുമ്പാശേരിയില്‍ നിന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളടക്കം അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെത്തതായിട്ടാണ് സൂചന. രക്ഷപെടാന്‍ ശ്രമിച്ച ഇവരെ ഭീകരവിരുദ്ധ സേവയാണ് പിടികൂടിയത്.

ഓണ്‍ലൈന്‍ ലൈംഗിക വ്യാപരാക്കേസിലെ പ്രതി ജോയിസ് ജോഷിയും കൂട്ടരും മാത്രം ഒന്നര വര്‍ഷത്തിനിടെ, വിദേശത്തേക്ക് കടത്തിയത് നൂറോളം പെണ്‍കുട്ടികളെയാണ്. നെടുമ്പാശേരിയടക്കം നാല് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മനുഷ്യക്കടത്ത് നടത്തിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സിംഗപ്പൂരിലും പല സ്ഥലങ്ങളിലും പെണ്‍കുട്ടികളെ എത്തിച്ച് മാംസകച്ചവടം നടത്തിയിരുന്ന സംഘം അടുക്കകാലത്താണ് ബഹറിനിലേക്ക് കേന്ദ്രീകരിച്ചത്. എത്തിക്കുന്ന പെണ്‍കുട്ടികളെയും ബിസിനസും നിയന്ത്രിച്ചിരുന്നത് ഈ ദമ്പതികളാണെന്നാണ് രക്ഷപെട്ട പെണ്‍കുട്ടി അടക്കം ക്രൈം ബ്രാഞ്ചിന് നല്‍കിയിട്ടുള്ള മൊഴി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0