സ്വാശ്രയപ്രശ്‌നം: മൂന്ന് എം.എല്‍.എമാര്‍ നിരാഹാരം തുടങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

udf-mlas-at-niyamasabha-protest-2തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫ് സമരം ശക്തമാക്കുന്നു. മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരം തുടങ്ങി. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂബ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കെ.എം. ഷാജി, എന്‍. ഷംസുദീന്‍ എന്നിവര്‍ സത്യാഗ്രഹം അനുഷ്ഠിക്കും. ബുധനാഴ്ച രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇന്ന് നിയമസഭ സമ്മേളനം തുടങ്ങിയത് പ്രതിപക്ഷ ബഹളത്തോടെയാണ്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ള്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറുകടെ ഡയസിനു മുന്നില്‍ അണി നിരന്നു. മാണി വിഭാഗക്കാരും ചോദ്യോത്തര വേളയില്‍ സഹകരിച്ചില്ല.

അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പെട്ടെന്ന് സംസാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം, ചട്ടം മറികടന്ന് അനുവാദം നല്‍കിയതിനെ മന്ത്രി എ.കെ. ബാലന്‍ ചോദ്യം ശചയ്തു. പ്രസംഗം നീണ്ടതോടെ, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയ്ക്കുശേഷം ധനാഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പാസാക്കി സഭ പിരിഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0