സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം, ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല

കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ ഓര്‍ഡിനന്‍സും ഫീസ് ഘടനയും തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് താല്‍ക്കാലികമാണെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണം.  എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!