1.75 ലക്ഷം കാര്‍ഡുടമകള്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നു സ്വയം ഒഴിവായി

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയ 1.75 ലക്ഷം കാര്‍ഡുടമകള്‍ സ്വയം ഒഴിവായി. ഇതില്‍ 68000 സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിവാകാന്‍ 20 വരെ സമയം അനുവദിച്ചിരുന്നു. ജീവനക്കാരുടെ അഭ്യര്‍ഥന പരിഗണിച്ച് ഇത് സെപ്തംബര്‍ 15 വരെ നീട്ടുന്നത് പരിഗണനയിലുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വീസ് പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ശമ്പളമെഴുതുന്നതിനുമുമ്പ് ശേഖരിച്ച് നല്‍കാന്‍ വകുപ്പുതലവന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവിറങ്ങിയിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0