അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി

മൂന്നാര്‍: കുട്ടികളുടെ മുന്നില്‍ പ്രീ പ്രൈമറി അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി. കെ.ഡി.എച്ച്.പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ക്രച്ചിലെ അധ്യാപികയായ രാജഗുരു (47) ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.  പന്ത്രണ്ടുപവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മുഖത്തും നെറ്റിയിലും വെട്ടേറ്റ പാടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിനു പിന്നില്‍ ഉണ്ടെന്നാണ് കരുതുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0