ഓണ്‍ലൈന്‍ മാംസകച്ചവടം: പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയത് പോലീസ് ഒത്താശയോടെ, പെണ്ണൊന്നിന് ജോയിസിന് കമ്മിഷന്‍ ഒരു ലക്ഷം…

online-sex-racket 1തിരുവനന്തപുരം: ‘… മുജീബ് നാട്ടില്‍ വരുന്ന സമയത്താണ് കമ്മിഷന്‍ തന്നിരുന്നത്. ഒരു പെണ്‍കുട്ടി ഒന്നിന് 80,000/- രൂപ മുതല്‍ 1,00,000/- വരെ കമ്മിഷന്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ നെടുമ്പാശ്ശേരി, മധുര, ബാംഗ്ലുര്‍, ചെന്നൈ, മുംബൈ എന്നീ എയര്‍പോര്‍ട്ടുകള്‍ വഴി ചവിട്ടി കയറ്റിയിരുന്നു…’

മോഡല്‍ രശ്മി അടക്കമുള്ളവര്‍ കുടുങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് വിദേശത്തേക്ക് യുവതികളെ കടത്താന്‍ കേരളാ പോലീസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്റെ മകനും കൂട്ടുപ്രതിയുമാണ് ജോയ്‌സ് ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴി പുറത്തായി. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രത്യേക കേസിലാണ് ഈ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറുകണക്കിന് യുവതികളെ വിദേശത്തേക്കു കടത്തിയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. മാത്രവുമല്ല, മൂന്നു മാസം കഴിഞ്ഞ യുവതികള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍, ചവിട്ടി കയറ്ററിയാമായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നത് മുന്തിയ സമ്മാനങ്ങളാണ്. അതിനാല്‍ തന്നെ പോലീസിന്റെ ഉപദ്രവം ഉണ്ടായിട്ടില്ല.

ആദ്യം സിങ്കപ്പൂരിലാണ് ഫഌറ്റുകള്‍ വാടകയ്‌ക്കെടുത്ത് മാംസകച്ചവടം നടത്തിയിരുന്നത്. ഇപ്പോള്‍ ബഹ്‌റിനിലാണ് ബിസിനസ് നടത്തുന്നത്. സൗദി അറേബ്യയില്‍ പെണ്‍വാണിഭ കേസില്‍ പിടിക്കപ്പെട്ടാല്‍ ഗുരുതരമായ ശിക്ഷ ലഭിക്കുമെന്നതിനാലാണ് ബഹറിന്‍ കേന്ദ്രീകരിച്ച് ബിസിനസ് ആരംഭിച്ചത്. ഒരേസമയം പത്തിലധികം പെണ്‍കുട്ടികളെ താമസിപ്പിച്ചാണ് മുജീബ് ബിസിനസ് നടത്തുന്നതെന്നും ജോയ്‌സിന്റെ മൊഴി വ്യക്തമാക്കുന്നു. 2012 മുതല്‍ ഇതുവരെ നൂറിലധിം പേരെ വിദേശത്ത് എത്തിച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതി മുജീബ് നാട്ടിലെത്തുമ്പോഴാണ് ജോയിസിന് കമ്മിഷന്‍ നല്‍കിയുന്നത്. മുജീബിന്റെ പരിചിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ എമിഗ്രേഷന്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങള്‍ നോക്കിയാണ് മനുഷ്യക്കടത്ത്.

പെണ്‍കുട്ടികള്‍ക്കാവശ്യമായ വിസ ലഭിക്കുന്നതിന് ബഹ്‌റിനിലെ മലയാളിയായ എംബസി ഉദ്യോഗസ്ഥന്റെ സഹായം ലഭിക്കാറുണ്ട്. വിദേശത്ത് പെണ്‍കുട്ടികളെ അയയ്ക്കുന്നത് അറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ പണവും പാരിതോഷികങ്ങളും നല്‍കാറുണ്ട്. റിസപ്ഷനിസ്റ്റ്, വീട്ടു ജോലി തുടങ്ങിയവയ്‌ക്കെന്ന് പറഞ്ഞാണ് യുവതികളെ കൊണ്ടുപോയിരുന്നതെന്നും മൊഴിയിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0