എ.ആര്‍.സിക്കൊപ്പം പാര്‍ട്ടി പദവികളും; വി.എസ്. നിലപാട് കടുപ്പിക്കുന്നു

vs 5ഡല്‍ഹി: ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടി പദവികളും മടക്കി ലഭിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. വി.എസ്. നിലപാട് കടുപ്പിച്ചതോടെ പാര്‍ട്ടി നേതൃത്വത്തിന് പുതിയ തലവേദന.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പോളിറ്റ് ബ്യൂറോ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയാകാത്തതാണു വി.എസിന് പാര്‍ട്ടി സ്ഥാനങ്ങള്‍ ലഭിക്കാനുള്ള തടസമായി ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ മാസം വി.എസ്- പ്രകാശ് കാരാട്ട് ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കാരാട്ട് അറിയിച്ചിരുന്നതായിട്ടാണ് വി.എസുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, തീരുമാനം നീണ്ടുപോകുന്ന സാഹചര്യമാണ് വി.എസ്. നിലപാട് മാറ്റാന്‍ കാരണമെന്ന് നേതാക്കള്‍ പറയുന്നു.

എന്നാല്‍ സമ്മര്‍ദതന്ത്രത്തിനു വഴങ്ങില്ലെന്നും എ.ആര്‍.സി. അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കില്‍ ഒന്നും ലഭിക്കാത്ത സ്ഥിതി ഉണ്ടാകുമെന്നുമാണ് സംസ്ഥാനത്തു നിന്നുള്ള നേതാക്കളുടെ നിലപാട്. ഈ മാസം 30, 31 തീയതികളില്‍ ചേര്‍ന്ന പി.ബി. വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0