വിവാദത്തിനു വി.എസിനും താൽപര്യമില്ല, പ്രചാരണം തന്നെയും പാർട്ടിയെയും തെറ്റിക്കാനെന്ന് വി.എസ്.

vs achuthanadanതിരുവനന്തപുരം: വിവാദത്തിനു വി.എസിനും താൽപര്യമില്ല. തന്റെ അഭിമുഖമെന്നു പറഞ്ഞ് ദൈ്വരവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമുള്ളപ്പോൾ സി.പി.എമ്മിനെ കരിവാരിത്തേക്കാനും തന്നെ അപമാനിക്കാനുമായി കരുതിക്കൂട്ടി നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് വി.എസ്. പ്രസ്താവനയിൽ വ്യക്തമാക്കുന്നു.താനും സി.പി.എം സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാനുള്ള പാഴ്‌വേലയാണ് നടക്കുന്നതെന്നും വ്യക്തമാക്കി വി.എസ് ജനശക്തിക്കു അഭിമുഖം നൽകിയതിലെ വിവാദം സ്വയം അവസാനിപ്പിക്കുന്നു.

അഭിമുഖം തദ്ദേശ തെരഞ്ഞെടുപ്പിൽ വിവാദമാകാതെ നോക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും അതിൽ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തുടർനടപടിയുമാണ് ഫലം കാണുന്നത്. അഭിമുഖം വിവാദമായത് പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനശക്തി പാർട്ടി വിരുദ്ധ മാസികയാണ്. നേരത്തെ അഭിമുഖം നൽകിയ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് വിശദീകരണം തേടിയിരുന്നു. ഇക്കാര്യം വി.എസിന്റെ കാര്യത്തിലും കൈക്കൊള്ളാനാണ് ആലോചിച്ചിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0