ഒടുവില്‍ സുധീരന്‍ ബാബുവിനുവേണ്ടി രംഗത്ത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന് പാര്‍ട്ടി സംരക്ഷണം. ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന പ്രതികരണവുമായി വി.എം. സുധീരന്‍ രംഗത്തെത്തി. പകപോക്കല്‍ രാഷ്ട്രീയത്തെ പാര്‍ട്ടി ഫലപ്രദമായി നേരിടുമെന്നും സമ്മര്‍ദ്ദത്തിനു വഴങ്ങി നിലപാടില്‍ മാറ്റം വരുത്തിയ വി.എം. സുധീരന്‍ പ്രതികരിച്ചു. ബാബുവിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ ഇല്ല. കൃത്യത ഉറപ്പാക്കാനാണ് കേസിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും സുധീകരന്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഭരിക്കുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സമ്മേളനം മാറ്റിവയ്‌ക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0