വിജിലന്‍സ് നടപടി പകപോക്കലെന്ന് കെ. ബാബു

തൃപ്പൂണിത്തുറ: തനിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പക പോക്കലിന്റെ ഭാഗമാണെന്നും മുന്‍മന്ത്രി കെ. ബാബു. തനിക്ക് അനധികൃതമായി ഒരു സ്വത്തുമില്ലെന്നും ആരുടേയും പേരില്‍ സമ്പാദിച്ചിട്ടില്ലെന്നും വിജിലന്‍സ് റെയ്ഡിനുശേഷം ബാബു പ്രതികരിച്ചു. വിജിലന്‍സിന്റെ എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ക്കെല്ലാം അക്കമിട്ടാണ് ബാബു പ്രതികരിച്ചത്. പകപോക്കലിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും വിജിലന്‍സ് ഡയറക്ടറുമാണെന്നും ബാബു പ്രതികരിച്ചു.

തേനിയില്‍ 120 ഏക്കര്‍ സ്ഥലം വാങ്ങിയതും വിറ്റതും മരുമകന്റെ പിതാവാണ്. അത് മകളുടെ വിവാഹത്തിനു മുമ്പാണ്. മരുമകന്റെ പിതാവിന്റെ പേര് ബാബു എന്നതായതായിരിക്കാം വിജിലന്‍സ് തെറ്റിദ്ധരിച്ചത്. തന്റെ ബിനാമി എന്നു പറയുന്നവരെ അറിയില്ല. റിയല്‍ എസ്‌റ്റേറ്റുകാരുമായി ഒരു ബന്ധവുമില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0