പി.പി. ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.പി. ബഷീര്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. 2016 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചതും പി.പി. ബഷീറായിരുന്നു. 38,057 വോട്ടുകള്‍ക്കാണ് അന്ന് പരായജപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: