ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയെ വെട്ടിലാക്കി, ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്ന് അദ്ദേഹം പറഞ്ഞു.  ബിഡിജെഎസ് കേരളത്തില്‍ ബിജെപിയേക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണെന്നും ഭാവിയില്‍ തങ്ങള്‍ ഏതു മുന്നണിയുമായും സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്.  അതിനാല്‍ തന്നെ ആ സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നും അദ്ദഹം വ്യക്തമാക്കി. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതേണ്ടന്ന് അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0