പി പത്മകുമാര്‍ സിപിഐ എമ്മില്‍ ചേര്‍ന്നു

padmakumar-pതിരുവനന്തപുരം:  ആര്‍എസ്എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍  സിപിഐ എമ്മില്‍ ചേര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് പത്മകുമാര്‍ തീരുമാനം  പ്രഖ്യാപിച്ചത്.

കരമന മേലാറന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ (52) കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ ബിജെപി മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നിയോഗിച്ച മുഖ്യചുമതലക്കാരില്‍ പ്രധാനിയുമായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0