നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജി വെച്ച് 14 മണിക്കൂറിന് ശേഷമാണ് നിതീഷ് തല്‍സ്ഥാനത്ത് തിരിച്ചെത്തുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍  മോദി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കടുത്തു.  ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സര്‍ക്കാറിന് ഗവര്‍ണര്‍ അനുവദിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!