കേരളത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കും: മോദി

കോഴിക്കോട്: കേരളത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ചില സമൂലമാറ്റങ്ങള്‍ വരും. ഈ മാറ്റങ്ങള്‍ക്ക് ബി.ജെ.പി തന്നെ നേതൃത്വം നല്‍കുമെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. കേരളം ഈ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ എത്താന്‍ ശേഷിയുള്ള സംസ്ഥാനമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും എല്ലാവിധ പിന്തുണയും നല്‍കാന്‍ തയാറാണ്. എല്ലാവര്‍ക്കും വികസനമെന്ന സന്ദേശവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി നമ്മുടെ സമ്പദ് വ്യവസ്ഥ മാറിക്കഴിഞ്ഞു. കര്‍ഷകരാകട്ടെ, മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്നവരാകട്ടെ, മറ്റേതു മേഖലയിലും ജോലി ചെയ്യുന്നവരാകട്ടെ, ഇവരുടെയെല്ലാം ക്ഷേമത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചു മാറ്റാനാകും നമ്മുടെ ശ്രമം. 21-ാം നൂറ്റാണ്ടില്‍ ഈ നാട് ദാരിദ്രത്തില്‍നിന്നു സമ്പൂര്‍ണ്ണമായി മോചിതരകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0