കുമ്മനം രാജശേഖരനെതിരെ വീഡിയോ പ്രചരിപ്പിച്ചതിന് കേസ്

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐ എം പ്രവര്‍ത്തകരുടേതെന്ന പേരില്‍  സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രാഷ്ട്രീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന വിധത്തിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കണ്ണൂര്‍ ഠൌണ്‍ പൊലീസ് ആണ് കേസെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!