രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്; ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍, വോട്ടെണ്ണല്‍ വൈകുന്നു

അഹമ്മദാബാദ്: രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകുന്നു. ഡല്‍ഹിയില്‍ പ്രത്യേക യോഗം ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസിന്റെ പരാതി തള്ളി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി വോട്ടുചെയ്തുവെന്ന സംശയമാണ്് ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിനിധികളെ കാണിച്ചുവെന്നാണ് പരാതി. ഈ വോട്ടുകളാണ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0