ബന്ധുനിയമന വിവാദത്തില്‍ നടപടിക്കൊരുങ്ങി സിപിഎം കേന്ദ്രനേതൃത്വം

ഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ നടപടിക്കൊരുങ്ങി സിപിഎം കേന്ദ്രനേതൃത്വം. വിവാദ വിഷയത്തില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടു വ്യക്തമാക്കി യെച്ചൂരിയും രംഗത്തെത്തിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0