സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരി 23 മുതല്‍ 25 വരെ തൃശൂരില്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 23 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതു സബന്ധിച്ച് തീരുമാനമെടുത്തത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയവരെ സെക്രട്ടറി പദവികളില്‍ നിന്നും നീക്കും. ഏരിയ സെക്രട്ടേറിയറ്റ് അംഗ സംഖ്യ 21 ആക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0