രാഹുലിന്റെ അധ്യക്ഷ പദവിക്കെതിരെ വിമത ശബ്ദം, കോണ്‍ഗ്രസിന് പുതിയ തലവേദന

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ പരിഹസിച്ചും ചോദ്യം ചെയ്തും മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്‌സാദ് പൂനാവല്ല രംഗത്ത്. നടക്കാനിരിക്കുന്നത് തെരഞ്ഞെടുപ്പല്ല, തെരഞ്ഞെടുക്കലാണെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധി ആദ്യം ഉപാധ്യക്ഷ പദവി രാജി വയ്ക്കണം. പേരിനൊപ്പമുള്ള കുടുംബ പേരാകരുത് യോഗ്യത. യഥാര്‍ത്ഥ തെരഞ്ഞെടുപ്പായിരുന്നെങ്കിലും താനും മത്സരിക്കുമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ള തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാഹുലിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!