എല്ലാം ശരിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചയോഗം ഇന്ന്

ഡല്‍ഹി: കോണ്‍ഗ്രസില്‍ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം ഇന്നു നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയും ചര്‍ച്ചകളില്‍ പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് സ്വീകരിച്ച് സുധീരനും അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0