ആതിരപ്പിള്ളി: രമേശിനെ തള്ളി ഉമ്മന്‍ചാണ്ടി, പൊതുചര്‍ച്ച വേണമെന്ന് നിര്‍ദേശം

കോട്ടയം: ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചപ്പോള്‍ സമവായത്തിലൂടെ പദ്ധതിയാകാമെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉള്ളപ്പോള്‍ നടപ്പാക്കുന്നതിനു മുമ്പ് പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആതിരപ്പിള്ളി വിഷയത്തില്‍ ഇടതു മുന്നണിയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. വി.എസ്. അച്യുതാനന്ദന്‍ അടക്കം പദ്ധതിക്കെതിരായ നിലപാടിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0