അരുണ്‍ജയ്റ്റ്ലിയെ കാണാന്‍ 21 സിപിഎം രക്തസാക്ഷി കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍

തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്ലിയെ കാണാന്‍ തലസ്ഥാന ജില്ലയിലെ 21 സിപി എം രക്തസാക്ഷി കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍  എത്തും. ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബാംഗങ്ങളാണ് ഇവര്‍. രാവിലെ 10ന് രാജ്ഭവന് മുന്നില്‍ ഇവര്‍ സത്യഗ്രഹം ഇരിക്കും. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ അരുണ്‍ജെയ്റ്റ്ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാണ് ഈ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന. സത്യഗ്രഹം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടു സന്ദര്‍ശിക്കാനും അടുത്തിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റ ആര്‍.എസ്.എസുകാരെ കാണാനുമായിട്ടാണ് ജയ്റ്റ്‌ലി എത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0