അണ്ണാ ഡി.എം.കെ: ഒ.പി.എസും ഇ.പി.എസും ഒന്നായി, ശശികല പുറത്ത്

ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ ആറു മാസത്തിലധികം വിഘടിച്ചുനിന്ന ഒ.പി.എസും ഇ.പി.എസും ഒന്നിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയെ നീക്കാനുള്ള പ്രമേയം പാസാക്കാനും ഒ.പനീര്‍സെല്‍വം, എടപ്പാളി പളനിസാമി വിഭാഗങ്ങള്‍ തമമ്മില്‍ ധാരണയായി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ശശികലയെ പുറത്താക്കല്‍ നടപടി പുര്‍ത്തിയാക്കും. ഒത്തുതീര്‍പ്പു ഫോര്‍മൂല പ്രകാരം ഒ. പനീര്‍ശെല്‍വം പാര്‍ട്ടി അധ്യക്ഷനാകും. പളനിസ്വാമി ഉപാധ്യക്ഷനും. ധനകാര്യ വകുപ്പിന്റെ ചുമതല പനീര്‍സെല്‍വത്തിനായിരിക്കും. പാണ്ഡ്യരാജനായിരിക്കും തമിഴ്ഭാഷാ വകുപ്പ് മന്ത്രി. ഇരുവരും ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ 116 എം.എല്‍.എമാരുടെ പിന്തുണയാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ ആവശ്യമാണ്. 19 എം.എല്‍.എമാര്‍ ദിനകരന്‍ ക്യാമ്പിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0