കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംഎല്‍എമാര്‍ അതാത് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജുകുട്ടി ആഗസ്തിയാണ് സ്ഥാനാര്‍ഥി. ചങ്ങനാശേരിയില്‍ സി.എഫ്.തോമസാണ് മത്സരിക്കുന്നത്. കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമും തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാരും മല്‍സരിക്കും.

കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍: പാലാ- കെ.എം.മാണി, തൊടുപുഴ – പി.ജെ. ജോസഫ്,  ചങ്ങനാശ്ശേരി- സി.എഫ്. തോമസ്, കോതമംഗലം – ടി.യു. കുരുവിള, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഇടുക്കി – റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി – ഡോ. എന്‍. ജയരാജ്, ഏറ്റുമാനൂര്‍ – തോമസ് ചാഴികാടന്‍, തിരുവല്ല – ജോസഫ് എം. പുതുശ്ശേരി, പൂഞ്ഞാര്‍ – ജോര്‍ജ്ജുകുട്ടി അഗസ്തി, കുട്ടനാട്- അഡ്വ. ജേക്കബ്ബ് ഏബ്രഹാം, പേരാമ്പ്ര – അഡ്വ. മുഹമ്മദ് ഇക്ബാല്‍, ആലത്തൂര്‍ – അഡ്വ. കെ. കുശലകുമാര്‍, തളിപ്പറമ്പ് – രാജേഷ് നമ്പ്യാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!