‘ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ’

vs 2തിരുവനന്തപുരം: ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്നും വി.എസ് അച്യുതാനന്ദന്‍. എല്ലാവര്‍ക്കും ‘ഗുഡ് ബൈ’ പറഞ്ഞാണ്  പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവസാനിപ്പിച്ചത്.

വി.എസ് മുഖ്യമന്ത്രിയാകുമെന്നാണല്ലോ ജനം ആഗ്രഹിച്ചത്, സര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കാണുമോ എന്നീ ചോദ്യങ്ങള്‍ക്ക് ‘ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നായിരുന്നു മറുപടി. പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിനു പകരം പാര്‍ട്ടി മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം തള്ളിയെന്ന സൂചനയുമാണ് വി.എസ് നല്‍കിയത്. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും മൂലമാണോ മുഖ്യമന്ത്രിയാക്കാത്തത് എന്ന ചോദ്യത്തിന് അതിന് മറുപടി പറയേണ്ട കാര്യമില്ല. സ്ഥാനമാനങ്ങള്‍ ഒന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. തന്റെ മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ല. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയാണ്. അതില്‍ നന്ദി പറയുകയാണ്. കൂടുതല്‍ ഒന്നും പറയാനില്ലെന്നും വി.എസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0