അഭിവാദ്യങ്ങൾ “! മികച്ച തുടക്കം: വി.എസ്

vs achuthanadanതിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന പിണറായി വിജയന് ആശംസകളുമായി വിഎസ് അച്യുതാനന്ദന്‍. പിണറായി വിജയന്റേത് മികച്ച തുടക്കമാണെന്നും വിഎസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഭിവാദ്യങ്ങൾ “! മികച്ച തുടക്കം.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാർഹങ്ങളാണ് . മികച്ച തുടക്കമായി ഞാൻ ഇതിനെ കാണുന്നു .

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും എന്റെ അഭിവാദ്യങ്ങൾ . ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട് . ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം .നമ്മൾ സദാ ജാഗരൂഗരായിരിക്കും.

Loading...

COMMENTS

WORDPRESS: 0
DISQUS: 0