വി.എസ്‌ അച്യുതാനന്ദന്‌ ക്യാബിനറ്റ്‌ റാങ്കോടെ പദവി നല്‍കാന്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ദേശം

ഡല്‍ഹി : വി.എസ്‌ അച്യുതാനന്ദന്‌ ക്യാബിനറ്റ്‌ റാങ്കോടെ പദവി നല്‍കാന്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ദേശം. എന്നാല്‍, സെക്രട്ടേയിയേറ്റ്‌ അംഗത്വവും എല്‍.ഡി.എഫ്‌ ചെയര്‍മാന്‍ സ്‌ഥാനവും ചര്‍ച്ച ചെയ്‌തില്ല. സ്വതന്ത്ര്യ ചുമതലയോടുളള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ലെന്നുള്ളതാണ് പ്രത്യേകത.

നിയമസാധുത പരിശോധിച്ചശേഷം പദവിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി വ്യക്‌തമാക്കി. ഇത്തരം വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ സംസ്‌ഥാന സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടാകില്ലെന്നും യെച്യൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പദവി സംബന്ധിച്ച്‌ തനിക്ക്‌ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്‌ വി.എസ്‌ പാലക്കാട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0