മുല്ലപ്പെരിയാര്‍: പിണറായിക്കെതിരെ കോടിയേരിക്ക് വി.എസിന്റെ കത്ത്

vs achuthanadanതിരുവനന്തപുരം: ഒടുവില്‍ വി.എസ്. അച്യുതാനന്ദന്‍ മൗനം വെടിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാടിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഇടതു മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്നാണ് വി.എസിന്റെ ആവശ്യം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ഇടതുമുന്നണി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് വി.എസ്. ചൂണ്ടിക്കാണിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റേതിന് വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0