നീലലോഹിതദാസന്‍ നാടാരെ ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷനായി നീലലോഹിതദാസന്‍ നാടാരെ നാടാരെ തെരഞ്ഞെടുത്തു. മാത്യൂ ടി തോമസ് മന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്  പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയാണ് നിയമനം നടത്തിയത്. അഡ്വ. ജോര്‍ജ് തോമസിനെ സെക്രട്ടറിയാക്കിയ നടപടിക്കും ദേശിയ അദ്ധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടന തെരഞ്ഞെടുപ്പ് വരെ മറ്റു ഭാരവാഹികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും ദേശീയ നേതൃത്വം അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0