കേരള കോണ്‍ഗ്രസിന് ഇനി സമദൂര നിലപാടെന്ന് കെഎം മാണി

പത്തനംതിട്ട: കേരള കോണ്‍ഗ്രസിന് ഇനി സമദൂര നിലപാടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. ശരി തെറ്റുകള്‍ നോക്കി നിലപാട് എടുക്കുമെന്ന് കെഎം മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ക്യാംപില്‍ സംസാരിക്കുകയായിരുന്നു കെഎം മാണി. കേരള കോണ്‍ഗ്രസിനു സ്വതന്ത്രമായ നിലപാടുകള്‍ ഉണ്ടെന്നും കെഎം മാണി പറഞ്ഞു. സിപിഐഎം നല്ലത് ചെയ്താലും കേരള കോണ്‍ഗ്രസ് അംഗീകരിക്കും. മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു ലഭിച്ചത് പീഢനങ്ങളും നിന്ദകളും മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെഎം മാണി പറഞ്ഞു. എന്തെല്ലാം ആക്ഷേപങ്ങളാണ് പാര്‍ട്ടിക്കു നേരിടേണ്ടി വന്നതെന്നും കെം മാണി പറഞ്ഞു. കോണ്‍ഗ്രസ് നല്ലത് ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഐഎം നല്ലത് ചെയ്താല്‍ സിപിഐഎമ്മിനൊപ്പം നില്‍ക്കുമെന്നും മാണി പറഞ്ഞു. യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്‌നേഹവും ഇല്ലെന്നും കെം മാണി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0