കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും അച്ഛനും കാറിടിച്ച് മരിച്ചു

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സില്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്. കുമാറും (23) അച്ഛന്‍ സുനില്‍ കുമാറും (50) കാറിടിച്ച് മരിച്ചു. കോകില സംഭവ സ്ഥലത്തുവച്ചും സുനില്‍ കുമാര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.

കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗത്തില്‍ പിന്നാലെവന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റു പല വാഹനങ്ങളിലും ഉരസിയശേഷമാണ് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0