നിയമോപദേശം പ്രതികൂലം, മാണി കോടതി കയറില്ല, വിജിലന്‍സ് ഡയറക്ടര്‍ റിവിഷന്‍ ഹര്‍ജി നല്‍കും

Km-mani 1കൊച്ചി/കോട്ടയം: സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ വിധി അനുകൂലമാകുമെന്ന് നിയമവിദഗ്ധര്‍ക്ക് ഉറപ്പില്ല. കരുക്ക് കൂടുതല്‍ ഇറുകുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടറെ മുന്‍നിര്‍ത്തി റിവിഷന്‍ ഹര്‍ജി നല്‍കും. രാഷ്ട്രീയമായും നിയമപരമായും ധനമന്ത്രി കെ.എം. മാണിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക് നീങ്ങുന്നു.

പടിവാതില്‍ക്കല്‍ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ പാര്‍ട്ടി അധ്യക്ഷനു പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേരളാ കോണ്‍ഗ്രസ്. ഇടുക്കിയിലെ മാണിയുടെ പര്യട പരിപാടികള്‍ റദ്ദാക്കി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചിരുന്നെങ്കില്‍ പ്രതിസന്ധി രൂക്ഷമാവുമായിരുന്നില്ലെന്നു പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു തുടങ്ങി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

തെരഞ്ഞെടുപ്പായിരുന്നതിനാള്‍ ഉള്ളിലൊതുക്കുന്ന പ്രതിഷേധങ്ങള്‍ ഏതു നിമിഷവും മുന്നണിയില്‍ അണപൊട്ടുമെന്ന ആശങ്കയിലാണ് കേരള കോണ്‍ഗ്രസ്. കോടതി വിധി ഗുരുതരമാണെന്നും ഹൈക്കോടതിയെ സമീപിച്ചാല്‍ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കി കിട്ടുമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്നുമാണ് നിയമവിദഗ്ധരുടെ നിലപാട്. അടുത്ത ആഴ്ചയോടെ വിജിലന്‍സ് വകുപ്പിന് ഹൈക്കോടതിയെ സമീപിക്കാനാനൂ. ഡയറക്ടര്‍ മേല്‍നോട്ടമാണോ ഇടപെടലാണോ നടത്തിയതെന്ന വാദം ഇനി ഹൈക്കോടതി പരിശോധിക്കും.

മാണിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഭയന്നാണ് ഇടുക്കി പരിപാടികള്‍ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണം ബാര്‍ കോഴയിലേക്കും മാണിയുടെ രാജിയിലേക്കും കേന്ദ്രീകരിച്ച് കഴിയുകയും ചെയ്തതിന്റെ ആശങ്കിയിലാണ് യു.ഡി.എഫ്. ഇടതു മുന്നണി ഇന്ന് പഞ്ചായത്തുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ്. വിജിലന്‍സ് കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നശേഷം യു.ഡി.എഫിലെ ഘടകക്ഷികളൊന്നും പ്രതികരിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    വോട്ടുകുത്തുന്ന എല്ലാ പൗരന്മാരും പൊട്ടന്മാരാണെന്ന് ധരിക്കുന്നവരോട് എന്തു പറയാൻ… നിങ്ങൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടും.. പക്ഷേ ഈ നാടൊരിക്കലും രക്ഷപ്പെടില്ലാ… ഒരിക്കലും….!

  • DISQUS: 0
    error: Content is protected !!