വി എം സുധീരന്‍ നയിക്കുന്ന ജാഥ കാസര്‍ഗോട്ട് നിന്നും പ്രയാണം ആരംഭിച്ചു

കാസര്‍ഗോഡ്: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജാഥ കാസര്‍ഗോട്ട് നിന്നും പ്രയാണം ആരംഭിച്ചു. ജില്ലയിലെ ഇന്നത്തെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

കാസര്‍ഗോഡ് കുമ്പളയില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് ജില്ലയില്‍ ഇന്ന് മൂന്ന് കേന്ദ്രങ്ങളിലാണ് സ്വീകരണം. പൊയിനാച്ചി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം യാത്ര നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ ജനങ്ങളെ അണി നിരത്തുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.

അതേസമയം, ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ വേദികൂടിയായി ജാഥ മാറും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0