രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് യു.ഡി.എഫ് കണ്‍വീനര്‍; ജെ.എസ്.സ് യു.ഡി.എഫ് വിടണമെന്ന് രാജന്‍ ബാബു

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ പോയ രാജന്‍ ബാബുവിന്റെ നടപടി തെറ്റാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. യു.ഡി.എഫ് കക്ഷികളുമായി ആലോചിച്ച് രാജന്‍ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു.

രാജന്‍ ബാബു യു.ഡി.എഫിന് പുറത്തേക്കുള്ള വഴിയിലാണെന്ന് വൈസ് പ്രസിഡന്റ വി.ഡി സതീശനും വ്യക്തമാക്കി. ഏത് ഭാഗത്തുനില്‍ക്കണമെന്ന് രാജന്‍ ബാബു തന്നെ തീരുമാനിക്കണമെന്ന് സുധീരനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ എന്തു നടപടി വേണമെങ്കിലും യു.ഡി.എഫ് സ്വീകരിക്കട്ടെയെന്ന് രാജന്‍ ബാബുവും പ്രതികരിച്ചു.

രാജന്‍ ബാബുവിനെതിരെ പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെ നിയമോപദേശക സ്ഥാനം ഒഴിയണമെന്ന് ജെ.എസ്.എസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0