സുധീരന്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു: മുല്ലപ്പള്ളി

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെ വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ജാഥയുടെ വടകരയിലെ സ്വീകരണ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മനഃപൂര്‍വമാണ്. ഒന്നിനും കൊള്ളാത്തവരെ സുധീരന്‍ ഡി.സി.സികളില്‍ തിരുകി കയറ്റി. പാര്‍ട്ടി പുനഃസംഘടനയില്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ ഉള്‍പ്പെട്ട മണ്ഡലം കമ്മറ്റിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിച്ചപ്പോള്‍ ഒരു പ്രാദേശിക നേതാവിന് നല്‍കേണ്ട പരിഗണന പോലും തനിക്ക് നല്‍കിയില്ല. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാര്‍ക്കൊപ്പം ജനരക്ഷാ യാത്ര നടത്തേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാന്‍ സുധീരന്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0