മനംമാറ്റം ആത്മാര്‍ത്ഥമെങ്കില്‍ സിപിഎം ജനങ്ങളോട്‌ മാപ്പു പറയണം: വി.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസനക്കാര്യത്തില്‍ സിപിഎമ്മിനുണ്ടായിരിക്കുന്ന മനംമാറ്റം ആത്മാര്‍ത്ഥയോടെയുള്ളതാണെങ്കില്‍ വികസനത്തിനെതിരായി മുന്‍കാലങ്ങളില്‍ സ്വീകരിച്ച ജനവിരുദ്ധ നയങ്ങളുടെ പേരില്‍ സിപിഎം കേരളത്തിലെ ജനങ്ങളോട്‌ മാപ്പു പറയണമെന്ന്‌ ബിജെപി മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ആധുനികമായ ഏതു വികസനത്തെയും മുന്‍കാലങ്ങളില്‍ പിന്തിരിപ്പനെന്നു പറഞ്ഞ്‌ അകറ്റി നിര്‍ത്തുന്ന സമീപനമാണ്‌ സിപിഎം സ്വീകരിച്ചിട്ടുള്ളത്‌. ഇപ്പോഴത്തെ നിലപാട്‌ മാറ്റം മുന്‍കാലങ്ങളിലെ തെറ്റുകള്‍ മനസ്സിലാക്കിക്കൊണ്ടുള്ളതാണെങ്കില്‍ ബിജെപി അതിനെ സ്വാഗതം ചെയ്യുന്നതായും മുരളീധരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0