മന്ത്രിസഭ അഴിച്ചു പണി: എം.എം. മണിയെ ഉള്‍പ്പെടുത്തും, എ.സി. മൊയ്തീന് വ്യവസായം

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭ ആറാം മാസത്തില്‍ അഴിച്ചു പണിയുന്നു. എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമാണ് അഴിച്ചു പണി.

കടകംപള്ളി സുരേന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പാണ് മണിക്ക് നല്‍കുന്നത്. രാജിവച്ച ഇ.പി. ജയരാജന്‍ നോക്കിയിരുന്ന വ്യവസായം എ.സി. മൊയ്തീനു നല്‍കും. കായിക, യുവജന ക്ഷേമ വകുപ്പുകളും മൊയ്തീനു ലഭിക്കും. വൈദ്യുതി വകുപ്പ് നഷ്ടപ്പെടുന്ന സുരേന്ദ്രന് പകരമായി ടൂറിസം, സഹകരണ വകുപ്പുകള്‍ ലഭിക്കും. ദേവസ്വം തുടര്‍ന്ന് കടകംപള്ളിയ്ക്കായിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0