അഞ്ചു മന്ത്രിസ്ഥാനമെന്നുമുളള ആവശ്യവുമായി സിപിഐ രംഗത്ത്

pinarai at mn smarakamതിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പുള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നും അഞ്ചു പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നുമുളള ആവശ്യവുമായി സിപിഐ രംഗത്ത്. പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ ലഭിച്ച വകുപ്പുകളില്‍ മാറ്റം വരുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന നേതൃത്വം കൊടിയേരി ബാലകൃഷ്ണന്‍, നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത്. 2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ഇപ്പോള്‍ സിപിഐ. ലീഗിനെ മറികടന്നാണ് ഈ സ്ഥാനം നേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0