ജേക്കബ് തോമസിന്റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഔദ്യോഗിക ഫോണും ഇ-മെയിലും ചോര്‍ത്തി. തന്റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ ചോരുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. പ്രത്യേക ദൂതന്‍ വഴിയാണ് ഹെവി കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയ പരാതി കൈമാറിയത്.

കേരളത്തില്‍ നിലവിലുള്ള ചട്ടമനുസരിച്ച് ഡി.ജി.പിയുടെ അനുമതിയോടെ, ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താം. ഫോണ്‍ ചോര്‍ത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഇത് പിന്‍വലിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തുന്നതിനു പിന്നില്‍ അന്വേഷണം നേരിടുന്നവരാണോയെന്ന സംശയവും കത്തില്‍ ഉന്നയിക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: