മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു; നഴ്‌സുമാര്‍ സമരം നിര്‍ത്തിയാല്‍ ചര്‍ച്ച

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് സങ്കീര്‍ണമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരുടെ സംഘടനയോട് ആവശ്യപ്പെട്ടു. 17ന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം നീട്ടിവച്ചാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

എന്നാല്‍, നഴ്‌സുമാരുടെ സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ നടത്തിവരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരുപാട് ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കിടത്തി ചികിത്സയിലുള്ള രോഗികളെ കുറച്ച് സമരത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് ആശുപത്രി മാനേജുമെന്റുകള്‍. കുറേ ആഴ്ചകളായി രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!