നഴ്‌സുമാരുടെ സമരം: 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. നഴ്‌സുമാരുടെ സംഘടനകളുമായും ആശുപത്രി മാനേജ്മെന്റുകളുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ 20ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. ചൊവ്വാഴ്ച ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതിയും യോഗം ചേരുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!