സഹകരണ ബാങ്കുകള്‍ക്ക് നോട്ടുമാറ്റാന്‍ അനുമതിയില്ല

ഡല്‍ഹി: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ നല്‍കിയ അനുമതി തുടരില്ല. അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന ആവശ്യം തള്ളിയാണ് റിസര്‍വ് ബാങ്ക് തീരുമാനം. നേരത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ മൂന്ന് ദിവസം സമയം അനുവദിച്ചിരുന്നു. ഇത് തുടരില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ബാങ്കുകളില്‍ നിന്നെന്നപോലെ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്നാണ് ആര്‍.ബി.ഐ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: