വന്‍ദുരന്തം ഒഴിവായി: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം തെന്നിമാറി

നെടുമ്പാശ്ശേരി: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം തെന്നിമാറി. റണ്‍വേക്ക് സമീപത്തുള്ള ഓടയിലേക്കാണ് വിമാനം ഇറങ്ങിയത്. എന്നാല്‍, വിമാനത്തിന്റെ വേഗത 10 കി.മീറ്ററിലും താഴെയായതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. 102 യാത്രക്കാരുമായി അബുദാബിയില്‍ നിന്നും കൊച്ചിയില്‍ 2.30ഓടെയെത്തിയ എയര്‍ ഇന്ത്യയുടെ ഐ.എക്‌സ്-452 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0