മൂന്നാറില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, കടകള്‍ അടപ്പിച്ചും ടൂറിസ്റ്റുകളെ അസഭ്യം പറഞ്ഞും ഹര്‍ത്താല്‍ അനുകൂലികള്‍

മൂന്നാര്‍: ഇടക്കി ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ടൂറിസ്റ്റുകളെ ആക്രമിച്ചതായും കടകള്‍ അടപ്പിച്ചതായും റിപ്പോര്‍ട്ട്. മൂന്നാര്‍ ടൗണില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ടാക്‌സി ഡ്രൈവറെ പോലീസ് നോക്കി നില്‍ക്കെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. അക്രമം കാട്ടിയ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍വീസ് നടത്താന്‍ തയാറായ കെ.എസ്.ആര്‍.ടി.സി ബസുകളെ തടഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!